കുടുംബശ്രീ ജില്ലാമിഷൻ കോടോംബേളൂർ സി.ഡി.എസിൻ്റെ സഹകരണത്തോടെ 'മഴക്കാല രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ വെബിനാർ നടത്തി
ഒടയഞ്ചാൽ: കുടുംബശ്രീ ജില്ലാ മിഷൻ കോടോംബേളൂർ സി.ഡി.എസിന്റെയും ജി ആർസിയുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി ഷൈജു സ്വാഗതം പാഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ വെബ്ബിനാർ ഉദ്ഘാടനം ചെയ്തു. എഡിഎം.സി പ്രകാശൻ പാലാഴി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷൈലജ, സ്നേഹിതയിലെ സ്റ്റാഫ് സോയ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. മഴക്കാല രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാമാക്കി എണ്ണപ്പാറ FH C യിലെ ജെഎച്ച്ഐ രഞ്ജിത്ത്.ടി ക്ലാസ്സ് എടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. 94 പേർ പരിപാടിയിൽ പങ്കെടുത്തു
No comments