Breaking News

പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറവും കിനാനൂർ കരിന്തളം യുഡിഎഫ് കമ്മിറ്റിയും കൈകോർത്ത് പരപ്പയിൽ കോവിഡ്19 എമർജൻസി വാഹനമൊരുക്കി


പരപ്പ: പരപ്പയിലെയും പരിസരപ്രദേശങ്ങളിലെയും കോവിഡ് രോഗികൾക്ക് ആശുപത്രികളിലേക്ക് യാത്രാ സൗകര്യത്തിനായി പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം  കിനാനൂർ കരിന്തളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ സഹകരണത്തോട് കൂടി കോവിഡ്-19 എമർജൻസി വാഹനസൗകര്യം ഏർപ്പെടുത്തി. പരപ്പയിൽ വെച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ, യൂത്ത്‌ലീഗ് ഭാരവാഹി മുനീർ പട്ളം, സി.ഒ. സജി, കുഞ്ഞികൃഷ്ണൻ കാളിയാനം, പ്രശാന്ത് പരപ്പ, അനൂപ് പാലങ്കി, റെജി ബിരിക്കുളം തുടങ്ങിയവർ പങ്കെടുത്തു.

No comments