കോവിഡ് രോഗികൾക്കായി രാപ്പകൽ സേവനം.. എണ്ണപ്പാറയിലെ ഓട്ടോഡ്രൈവർ മനീഷ് നാടിന് മാതൃകയാകുന്നു
തായന്നൂർ : കോവിഡ് കാലത്തു എല്ലാവരും മടിച്ച് നിൽക്കുമ്പോൾ കോവിഡ് രോഗികൾക്കായി തൻ്റെ ഓട്ടോറിക്ഷയുമായി സഞ്ചരിക്കുകയാണ് എണ്ണപ്പാറയിലെ മനീഷ്.
കോവിഡ് രോഗികളെയും കൊണ്ട് തായന്നൂരിൽ പ്രവർത്തിക്കുന്ന കോടോംബേളൂർ പഞ്ചായത്ത് ക്വാറൻ്റൈൻ സെന്ററിലേക്കും തിരിച്ചും അതുപോലെ ആശുപത്രി ആവശ്യങ്ങൾക്കും രാപ്പകൽ ഭേദമന്യേ സർവീസ് നടത്തുന്ന മനീഷ് എന്ന യുവാവ് എണ്ണപ്പാറ നാടിനു തന്നെ മാതൃകയായിക്കൊണ്ടിരിക്കുകയാണ്. പി.പി കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മനീഷിൻ്റെ സേവനം. അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ രാത്രിയിലായാലും ഈ യുവാവ് തൻ്റെ ഓട്ടോറിക്ഷയും കൊണ്ട് ഓടിയെത്തും.
ഇതു പോലുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന മനീഷ് കോടോംബേളൂർ ഡി.സി.സി സെൻ്റർ വോളന്റീർ ആയും സേവനമനുഷ്ഠിക്കുന്നു.
No comments