കോവിഡ് കാലത്തെ സന്നദ്ധസേവനം ; അഗതി മന്ദിരത്തിലെ അന്തേവാസിയുടേതുൾപ്പെടെ രണ്ട് മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങുകൾ നടത്തി കാലിച്ചാനടുക്കത്തെ DYFI പ്രവർത്തകർ
കാലിച്ചാനടുക്കം: കോവിഡ് 19 അതി രൂക്ഷമായ സാഹചര്യത്തിൽ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ കൂടതൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് DYFI കാലിച്ചാനടുക്കം മേഖലാകമ്മിറ്റിയിലെ അട്ടക്കണ്ടത്തെ ഒരു പറ്റം ചെറുപ്പക്കാർ.
ഇന്നലെ രാത്രി 10 മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞ എരലാളിലെ പുലിക്കോടൻ വീട്ടിൽ കൃഷ്ണൻ (91)മൃതദേഹം പുലർച്ചെ 2 മണിയോടെയാണ് പ്രവർത്തകർ വീട്ടിലെത്തിച്ച്
സംസ്കരിച്ചത്. കഴിഞ്ഞദിവസം അട്ടക്കണ്ടം അഗതി മന്ദിരത്തിൽ മരണപ്പെട്ട നാരായണൻ എന്ന അന്തേവാസിയുടെ മൃതദേഹവും സംസ്കരിച്ചത് DYFI സന്നദ്ധപ്രവർത്തകരാണ്. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് തായന്നൂരിൽ ആരംഭിച്ച കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചും ആഹാരം പാകം ചെയ്തു നൽകിയും വാർഡ് പരിധിയിൽ വീടുകളിൽ നിരീക്ഷണങ്ങളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയും പ്രവർത്തകർ നാടിന് മാതൃകയാവുകയാണ്.
DYFI പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ എംവി ജഗന്നാഥ്, DYFI മുൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയംഗം മധു കോളിയാർ, കാലിച്ചാനടുക്കം മേഖല സെക്രട്ടറി വി സജിത്ത്, മേഖല കമ്മിറ്റി അംഗം അഭിനവ് വി,രാഹുൽ പി വി, കൃഷ്ണദാസ് എം വി, ശശിന്ദ്രൻ വി, സൂരജ് എം, വിഷ്ണു വി,രാമകൃഷ്ണൻ എന്നിവരാണ് മാതൃകാ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് ഒപ്പം ഇവർക്ക് പിന്തുണയുമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS, ADS ഭാരവാഹികളായ ശ്രീജ, ശശികല, ജാനകി തുടങ്ങിയവരും കൂടെയുണ്ട്.
No comments