Breaking News

കോവിഡ് പ്രതിസന്ധി; വാടക ഇളവ് നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി


ലോക്ക് ഡൗൺ മൂലം കട അടച്ചിടേണ്ടിവന്ന വ്യാപാരികൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്.ലോക്ക് ഡൗൺ ഇനിയും നീളുകയാണ്.അവശ്യ വസ്തുക്കൾ വിൽക്കുന്ന ഏതാനും ചില കച്ചവട സ്ഥാപനങ്ങൾ മാത്രമേ ഇപ്പോൾ ചെറിയ രീതിയിൽ എങ്കിലും തുറന്നു പ്രവർത്തിക്കുന്നുള്ളു.വിഷുവിനടക്കം സാധനങ്ങൾ കടം വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികൾ കടം വാങ്ങിയ സാധങ്ങളുടെ കാശു തിരുച്ചു കൊടുക്കാനാവാതെയും സാധനങ്ങൾ നാശനഷ്ട്ടം വന്നും സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിൽ ആണ്. ഈ ഒരു അവസരത്തിൽ ലോക്ക് ഡൌൺ കാലയളവിലെ വാടക ഇളവ് ചെയ്തു തന്നു സഹകരിക്കണമെന്നു വാടകക്ക് കെട്ടിടം നൽകിയ കെട്ടിട ഉടമകളോട് വ്യാപാരി വ്യവസായി സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.ഗവണ്മെന്റ് കീഴിലുള്ള വാടക മുറികൾക്ക് വാടക ഇളവ് പ്രഖ്യാപിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികളെ സഹായിക്കാൻ തയ്യാറായത് സ്വാഗതം ചെയ്യുന്നു.ഈ ഒരു മാതൃക സ്വീകരിച്ചു കൊണ്ട് സ്വകാര്യ കെട്ടിട ഉടമകളും വാടക ഇളവ് തന്നു സഹായിക്കാൻ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ ഇപ്പോൾ തുറക്കാൻ അനുമതിയില്ലാത്ത എല്ലാ കച്ചവട സ്ഥാപനങ്ങളും സമയ ക്രമീകരണങ്ങൾ വരുത്തി(ഒന്നിടവിട്ട ദിവസങ്ങളിലൊ)കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തുറക്കാൻ അനുമതി ഉണ്ടാവണമെന്നും,ഗവണ്മെന്റ് ലേക്ക് അടക്കേണ്ട നികുതികൾക്ക് പിഴ കൂടാതെ അടക്കാൻ സാവകാശം അനുവദിക്കുക,ലൈസെൻ സുകൾ പിഴ കൂടാതെ പുതുക്കാൻ സമയം അനുവദിക്കുക, കച്ചവട വയ്പ്പകൾക്ക് ലോക്ക് ഡൗൺ കാലയളവിൽ മൊറൊട്ടോറിയവും പലിശ ഇളവും അനുവദിക്കണമെന്ന അവശ്യങ്ങളും ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ജില്ലാ പ്രസിഡണ്ട്‌ പി. കെ. ഗോപാലൻ എന്നിവർ ഗവണ്മെന്റ് നോട്‌ പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു.

No comments