Breaking News

പുതിയകോട്ട മാന്തോപ്പ് മൈതാനത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി ഓർമ്മ


കാഞ്ഞങ്ങാട്: പുതിയകോട്ട മാന്തോപ്പ് മൈതാനി മുന്‍വശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി ഓര്‍മ്മയില്‍ മാത്രം. കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചു നീക്കിയത്. ഏകദേശം 40 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട് മാന്തോപ്പ് മൈതാനിയിലെ ബസ് സ്റ്റോപ്പിന്.

1984 ല്‍ പഞ്ചായത്തായിരിക്കെയാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തോടൊപ്പം തന്നെ ഒരു അനാദികച്ചവടവും ഇവിടെ നടന്നിരുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഉള്ള ഫോറങ്ങള്‍ പൂരിപ്പിക്കുന്നവരൊക്കെ ഇവിടെയായിരുന്നു ഇരുന്നിരുന്നത്.


കഴിഞ്ഞ നഗരസഭ ഭരണസമിതി ഇത് പൊളിച്ചു നീക്കുന്നതിന് മുന്നിട്ടിറങ്ങിയിരുന്നു.

വിവിധ നിയമതടസ്സങ്ങള്‍ വന്നതിനാല്‍ പൊളിച്ചു നീക്കാന്‍ സാധിച്ചിരുന്നില്ല. ഈ ഭരണസമിതിയുടെ തുടക്കത്തില്‍ തന്നെ ഇത് പൊളിച്ചുനീക്കുകയായിരുന്നു.


No comments