Breaking News

കിനാനൂർ കരിന്തളം പത്താം വാർഡ് ആവുളക്കോട്ടെ മുപ്പതോളം ഗോത്ര കുടുംബങ്ങൾക്ക് കെ.പി.ജെ.എസ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കോവിഡ് രൂക്ഷമായ പത്താം വാർഡ് ആവുളക്കോട് പ്രദേശത്ത് സഹായം ലഭിക്കാത്ത 30ഓളം കുടുംബത്തിന് കേരളാ സ്റ്റേറ്റ് പട്ടികജനസമാജം (കെ.പി.ജെ.എസ്)  കോവിഡ് കർമസേന പ്രവർത്തകർ  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.  അടിയന്തിര ചികിത്സ ലഭിക്കാത്തതുമൂലം ഈ പ്രദേശത്തെ 95കാരി കാരിച്ചിയമ്മ മരിച്ചത് അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് ജില്ലാ കർമ്മസേന കൺവീനർ ആരോപിച്ചു. ഊരുകളിൽ ഭക്ഷ്യ ലഭ്യതയും അടിയന്തിര ചികിത്സാ സഹായവും ഏർപ്പെടുത്തി ഗോത്രജന വിഭാഗത്തിൻ്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജില്ലാ  ചെയർമാൻ  നന്ദകുമാർ പറഞ്ഞു.

No comments