വൈവിധ്യങ്ങളായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കാലിച്ചാനടുക്കം പീപ്പിൾസ് ക്ലബ്ബ് പ്രവർത്തകർ
അടുക്കം: കാലിച്ചാനടുക്കവും സമീപപ്രദേശങ്ങളിലും വൈവിധ്യമാർന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കാലിച്ചാനടുക്കം
പീപ്പിൾസ് ക്ലബ്ബ് പ്രവർത്തകർ നാടിന് മാതൃകയായി.
കോവിഡ് ബാധിത വീടുക കളിലും കാലിച്ചാനടുക്കം ടൗണിലും ബസ്റ്റാന്റുകളിലും ക്ഷീരോ പാദക സൊസൈറ്റിയിലും കടകളിലും, അണുവിമുക്തമാക്കി കൂടാതെ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്
കോവിഡ് കോറന്റെയിൻ കേന്ദ്രമായ തായന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ രോഗികൾക്ക് ഭക്ഷണമൊരുക്കി. പരപ്പ ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ
വാർഡ് മെമ്പർമാരായ ഇ.ബാലകൃഷ്ണൻ, രാജീവൻ , സുരേഷ് വയമ്പിൽ , സുരേന്ദ്രൻ ,ക്ലബ് പ്രവർത്തകരായ രജീഷ് എം.കെ, രാജേന്ദ്രൻ സി. മധു ഏ.വി, ശ്രീരാജ് മാവുപ്പാടി , വിനോദ് കുമാർ.കെ.അനീഷ് കുമാർ എം, മധു ഏവി അനന്തൻ, അനിരുദ്ധ് , നിബിൻ, അക്ഷയ് രാജേഷ് . ആനന്ദ്, ജോർജ് എന്നിവർ പങ്കെടുത്തു.
No comments