കാസർക്കോടിന്റെ മരുമകൻ ഹൈദരബാദ് സൺറൈസേർസ് ക്യാപ്റ്റൻ
കാസര്‍കോട്: അടുത്ത് നടക്കാനിരിക്കുന്ന ബധിര ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സണ്‍റൈസേര്‍സ് ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റനായി പി.ആര്‍ മുഹമ്മദ് സുഹൈലിനെ തെരെത്തെടുത്തു. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിലെ നിറ സാന്നിദ്ധ്യമായ ഈ ഓള്‍റൗണ്ടര്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയും പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. കോട്ടിക്കുളം സ്വദേശി ഷെരീഫ് കാപ്പിലിന്റേയും എന്‍.എ ഹലീമയുടേയും മകള്‍ ഫാത്തിമ ഷിറിനാണ് സുഹൈലിന്റെ ഭാര്യ. മക്കള്‍ അലഹ സൈനബ്, ഇമാദ് അബ്ദുല്ല.
No comments