'ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്ന പാൽ സംഭരണ നിയന്ത്രണം പിൻവലിക്കുക'; കൊന്നക്കാട് ക്ഷീരസംഘം പ്രസിഡന്റ് എൻ.ടി മാത്യു
കൊന്നക്കാട്: പാൽ സംഭരണ നിയന്ത്രണം പിൻവലിക്കുകയോ സ്വീകരിക്കാതെ ഒഴിവാക്കുന്ന പാലിന് ലിറ്ററിന് 25 രൂപ പശുക്കളുടെ സംരക്ഷണ ചിലവായി മിൽമയും സർക്കാരും നൽകുകയോ ചെയ്യണമെന്ന് കൊന്നക്കാട് ക്ഷീരസംഘം പ്രസിഡന്റ് എൻ.ടി മാത്യു മിൽമയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. മിൽമ മലബാർ മേഖല യൂണിയനിൽ പാലക്കാട് മുതൽ കാസറഗോഡ് വരെയുള്ള ആറു ജില്ലകളിലെ ക്ഷീര കർഷകരാണ് പ്രതിസന്ധിയിൽ പ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ ഒരു ദിവസത്തെ പാല് ഉത്പാദനം 8.5 ലക്ഷം ലിറ്റർ വരും. അതിന്റെ 40% പാൽ ഇപ്പോൾ മിൽമ സംഭരിക്കുന്നില്ല. ഇത് 3.4 ലക്ഷം ലിറ്റർ പാൽ വരും. ലിറ്ററിന് 35 രൂപ വെച്ച് ഒരു കോടി 19 ലക്ഷം രൂപയാണ് മലബാറിലെ ക്ഷീരകർഷകന് ദിവസവും നഷ്ടപ്പെടുന്നത്. മലബാറിൽ ഒരു പാൽപ്പൊടി ഫാക്ടറി സ്ഥാപിച്ചാൽ ഈ പ്രതി സന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് കൂടി മുൻ മലബാർ മേഖല ഡയറക്ടർ കൂടിയായിരുന്ന എൻ.ടി മാത്യു പറഞ്ഞു. ക്ഷീര കർഷകന്റെ കണ്ണീരൊപ്പാൻ സർക്കാരും മിൽമയും ഉടനടി നടപടി എടുക്കണം.
No comments