Breaking News

വിരമിക്കൽ ദിനം കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമാക്കി ഭീമനടി KSEBയിലെ ഓവർസിയറും അസോസിയേഷൻ പ്രവർത്തകരും വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ സഹായമെത്തിച്ചു


വെള്ളരിക്കുണ്ട്: വിരമിക്കൽ ദിനം കേവലം ഒരു ചടങ്ങു കൊണ്ടു തീരുന്നതല്ലെന്നും അത് മനുഷ്യ സ്നേഹത്തിലൂടെ സമ്പന്നമാക്കാമെന്നും തെളിയിച്ചിരിക്കുകയാണ് കെഎസ്ഇബി ഭീമനടി സെക്ഷൻ ഓഫീസിൽ നിന്നും ഓവർസിയറായി വിരമിക്കുന്ന കെ.രവി. തൻ്റെ വിരമിക്കൽ ദിനത്തിൻ്റെ ഭാഗമായി ഇദ്ദേഹം KSEB വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രവർത്തകരുടെ സഹകരണത്തോടെ അഗതികളുടെ ആശ്രയ കേന്ദ്രമായ വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ലവ് & കെയർ സന്ദർശിക്കുകയും, ഭക്ഷണ ആവശ്യങ്ങൾക്കുള്ള സാധനങ്ങളും, സാമ്പത്തിക സഹായവും നൽകി. ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം  പറഞ്ഞു, KSEB വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി പി വി പവിത്രൻ അധ്യക്ഷം വഹിച്ചു. എം കെ പ്രദീപ് കുമാർ, ആശംസകൾ അർപ്പിച്ചു, വിരമിക്കുന്ന ഓവർസിയർ  രവി കെ മറുപടി പ്രസംഗം നടത്തി. ഗാന്ധിഭവനുവേണ്ടി സീനിയർ മാനേജർ രവീന്ദ്രൻ കെ, നന്ദി പറഞ്ഞു. ഗാന്ധിഭവൻ രക്ഷാധികാരി അഗസ്റ്റിൻ, വർക്കേഴ്സ് അസോസിയേഷൻ അംഗങ്ങൾ ആയ ബാബു മോൻ, ഷിബുകുമാർ,സജി പി.ഡി എന്നിവർ സംബന്ധിച്ചു

No comments