ക്ഷീരകർഷരെ പട്ടിണിക്കിടുന്ന നടപടി അവസാനിപ്പിക്കണം; ബേബി ചെമ്പരത്തി
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനo രൂക്ഷമാകുകയും ലോക് ഡൌൺ തുടരുകയും ചെയ്യുമ്പോൾ മറ്റൊരു വരുമാനം ഇല്ലാതെ പാലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ക്ഷീരകർഷകരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ഒ.ഐ.ഒ.പി ബളാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ബേബി ചെമ്പരത്തി ആവശ്യപ്പെട്ടു ഉല്‍പ്പാദന ചിലവ് പോലും കിട്ടാത്ത സാഹചര്യത്തില്‍ രാവിലെ അളക്കുന്ന പാലിന്റെ നാല്‍പത് ശതമാനവും ഉച്ച കഴിഞ്ഞ് അളക്കുന്ന പാല്‍ പൂര്‍ണമായും നിര്‍ത്തിയത് കൂനിൻമേല്‍ കുരു വന്നപോലെയാണ് . കാലിതീറ്റയുടെ വില വര്‍ധനവും പാലിന്റെ വില കുറവിലും നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഈ തീരുമാനം താങ്ങാവുന്നതിലും അപ്പുറമാണ് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന കര്‍ഷകരുടെ വിഷമം മനസ്സിലാക്കാൻ അധികാരികള്‍ ഇനിയെങ്കിലും തയാറാകണമെന്ന് ആവശ്യപ്പെട്ടു ഒരു ലിറ്റര്‍ പാലിന് ശരാശരി 7 രൂപ ലാഭം എടുക്കുന്ന മില്‍മ കര്‍ഷകരെ രക്ഷിക്കാനാണോ ഈ ലോക്ഡൗണ്‍ സമയത്തെങ്കിലും ക്ഷീരകര്‍ഷകരെ സഹായിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
No comments