കോടോംബേളൂർ പഞ്ചായത്ത് തായന്നൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ക്വാറൻ്റീൻ സെന്ററിലേക്ക് പനത്തടി സർവ്വീസ് സഹകരണബാങ്കിൻ്റെ സഹായം
തായന്നൂർ: കോടോംബേളൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തായന്നൂർ സ്കൂളിൽ പ്രവർത്തിച്ച് വരുന്ന കോറൻ്റീൻ (DCC സെൻ്റർ) സെന്ററിലേക്ക് പനത്തടി സർവ്വീസ് സഹകരണബാങ്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങളും സാനിറ്റൈസറും മാസ്കും ഏല്പിച്ചു. പനത്തടി ബാങ്ക് പ്രസിഡൻ്റ് ഷാലു മാത്യുവിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഏറ്റുവാങ്ങി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, മെമ്പർമാരായ ബാലകൃഷ്ണൻ, ജഗന്നാഥ്, രാജീവൻ, ഗോപി, പനത്തടി ബാങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി ദീപുദാസ്, ഡയറക്ടർ സിനു കുര്യാക്കോസ് ,യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, വളണ്ടിയർമാരായ റിനീഷ്, മനീഷ്, രാജീവൻ എന്നിവർ പങ്കെടുത്തു.
No comments