Breaking News

ഓക്സിജൻ സിലിണ്ടറിനായി തുക നൽകി നെല്ലിയടുക്കം പുതുക്കുന്ന് ഫൈവ്സ്റ്റാർ ക്ലബ്ബ് പുതുക്കുന്ന്


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന് ഓക്സിജൻ സിലണ്ടറുകൾ വാങ്ങുന്നതിനായി നെല്ലിയടുക്കം പുതുക്കുന്ന് ഫൈവ് സ്റ്റാർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് തുക കൈമാറി. കൊവിഡ് മാനദണ്ഡം പാലിച്ചുനടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ക്ലബ്ബ് ഭാരവാഹികളിൽ നിന്ന് തുക ഏറ്റുവാങ്ങി.

ക്ലബ്ബ് സെക്രട്ടറി ശ്രീധരൻ പുതുക്കുന്ന്, പ്രസിഡന്റ് എം.രാജേഷ് കുമാർ, ട്രഷറർ കെ.പി.രതീഷ്, കമ്മിറ്റി അംഗങ്ങളായ എൻ.മധുകുമാർ, എം.ശ്രീജിത്ത്, കെ.പി.രാജൻ, പി.വിഷ്ണു, മുൻ പ്രസിഡന്റ് പി.പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

ഡങ്കിപ്പനി അടക്കമുള്ള മഴക്കാല രോഗങ്ങൾക്കുള്ള മുൻകരുതലെന്ന നിലയിൽ പ്രദേശത്ത് ശുചീകരണപ്രവൃത്തി നടത്തുന്നതിനായി ഡ്രൈ ഡേ ആചരിക്കാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.

No comments