Breaking News

ബിരിക്കുളം കോളംകുളത്ത് പൂട്ടിയി വീട്ടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി


വെള്ളരിക്കുണ്ട് : ബിരിക്കുളം കോളംകുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോളംകുളത്തെ ഖൈറുന്നിസ ഉമ്മ (50 )യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


വീട് പൂട്ടിയ നിലയിലായിരുന്നു. ഖൈറുന്നിസയെ രണ്ട് ദിവസമായി കാണാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേക്ഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച വിവരം വെള്ളിയാഴ്ച രാവിലെയോടെ പുറം ലോകം അറിയുന്നത്.  

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. ഹൃദയാഘാതം മൂലം മരണപ്പെട്ടതാവാമെന്നാണ് പ്രാഥമിക വിവരം. വിവാഹബന്ധം വേർപ്പെടുത്തി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഖൈറുന്നിസ. മക്കളില്ല. 


വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ ബന്ധുക്കളും, നാട്ടുകാരും സ്ഥലത്ത് എത്തി കൊണ്ടിരിക്കുന്നു .വെള്ളരിക്കുണ്ട് സി. ഐ. ജോസ് കുര്യൻ സംഭവസ്ഥലം സന്ദർശിച്ചു. എസ്.ഐ ബാബു മോൻ ഇൻസ്‌ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി.

No comments