ഡെങ്കിപ്പനി പ്രതിരോധം; വെള്ളരിക്കുണ്ടിലെ ടീം ഏ.കെ.ജി നഗർ കൂട്ടായ്മ വീട്ടുപരിസരങ്ങളിൽ ഫോഗിംങ് നടത്തി
വെള്ളരിക്കുണ്ട്: ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ടിലെ ടീം ഏ.കെ.ജി നഗർ നേതൃത്വത്തിൽ വീട്ടുപരിസരങ്ങളിൽ ഫോഗിംങ്ങ് നടത്തി. വെള്ളരിക്കുണ്ട് പി.എച്ച്.സിയുമായി സഹകരിച്ചാണ് ഫോഗിംങ് നടത്തിയത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ തുരത്താൻ ആദ്യഘട്ടത്തിലെ ഫോഗിംങ്ങിലൂടെ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്.
'ടീം ഏ.കെ.ജി നഗർ' അംഗങ്ങളായ രഘുവരൻ എസ്.കെ, മണികണ്ഠൻ പുല്ലായ്ക്കൊടി, ശ്രീകുമാർ, സുകുമാരൻ, ജയൻ, ശ്രീജിത്ത്, മഹേഷ്, നികേഷ്, സുധീഷ്, ചന്ദ്രു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങളും ടീം എ.കെ.ജി ഏറ്റെടുത്ത് നടത്തിയിരുന്നു.
No comments