Breaking News

വെള്ള കാര്‍ഡ് ഉടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു


തിരുവനന്തപുരം: മെയ് മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടിക്കുറച്ചു. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്ക് നാല് കിലോ അരി നല്‍കിയ സ്ഥാനത്ത് ഇത്തവണ രണ്ട് കിലോ മാത്രമാണ് നല്‍കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ നല്‍കുന്നത് ഈ മാസവും തുടരും. വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസവും പത്ത് കിലോ സ്‌പെഷ്യല്‍ അരി പതിനഞ്ച് രൂപക്ക് നല്‍കും.


ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് കിലോ വീതം സ്‌പെഷ്യല്‍ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷന്‍ അരി കിലോക്ക് 10.90 രൂപക്കും സ്‌പെഷ്യല്‍ അരി കിലോക്ക് പതിനഞ്ച് രൂപക്കുമാണ് ഇവര്‍ക്ക് നല്‍കുക. അതേസമയം ആവശ്യത്തിന് സ്‌പെഷ്യല്‍ അരി കടകളില്‍ സ്റ്റോക്ക് ഇല്ലെന്ന പ്രശ്‌നവുമുണ്ട്. മണ്ണെണ്ണ വിതരണം ഈ മാസവും ഉണ്ടാകില്ല. മെയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.


No comments