കാസർകോട്ടെ റോഡുകളിൽ ഇനി ലോക്ഡൗണിൽ ബ്രേക്ക്ഡൗൺ ആവില്ല ജില്ലയിൽ നാല് ബ്രേക്ക്‌ഡൗൺ സർവീസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആർ.ടി.ഒ
കാസർകോട് : മഞ്ചേശ്വരം മുതൽ കാലിക്കടവ് വരെയുള്ള ദേശിയ പാതയിലും മറ്റ് സംസ്ഥാന പാതകളിലും വഴിയുള്ള ചരക്കുഗതാഗതം സുഗമമാകുന്നതിനായി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ സജിത്ത് ബാബുവിന്റെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് കാസർകോട് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷോപ്പ് അസോസിയേഷന്റെ സഹകരണത്തോടെ ബ്രേക്ക് ഡൌൺ സർവീസ് ഈ ലോക്ക് ഡൌൺ കാലത്തും ആരംഭിക്കുന്നതായി ആർ.ടി.ഒ എ. കെ രാധാകൃഷ്ണനും, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ടി. എം ജേഴ്സണും അറിയിച്ചു. ലോക്ഡോൺ മൂലം മുഴുവൻ വർക് ഷോപ്പുകളും അടഞ്ഞു കിടക്കുന്നതിനാൽ ചരക്ക് വാഹനങ്ങൾക്ക് ഉണ്ടാവുന്ന യന്ത്ര തകരാറുകൾ പരിഹരിക്കുന്നതിനായി നാല് ബ്രേക്ക് ഡൌൺ സർവീസ് യൂണിറ്റുകൾ അടിയന്തിരമായി സജ്ജമാക്കിയതായി ആർ. ടി. ഓ അറിയിച്ചു. ലോക്ക് ഡൌൺ കാലഘട്ടത്തിൽ ബ്രേക്ക് ഡൌൺ സർവീസുകൾ നടത്തുന്നതിനായി പാസുകൾ എൻഫോസ്‌മെന്റ് ആർ.ടി.ഓ ശ്രീ ടി.എം ജെഴ്സൺ വർക്ഷോപ് യൂണിറ്റുകൾക്കു കൈമാറി. ചടങ്ങിൽ എം.വി. ഐ മാരായ ശ്രീ ബിനീഷ് കുമാർ, സാജു ഫ്രാൻസിസ്, എ.എം.വി.ഐ മാരായ ശ്രീ ജയരാജൻ തിലക് ഐ. ജി , അരുൺ രാജ് എ, സുധീഷ് എം, എസ്.ആർ ഉദയകുമാർ എന്നിവർ സന്നിഹിതരായി. ബ്രേക്ക് ഡൌൺ സർവീസുകൾക്കു വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകൾ ടി. വി ദേവീദാസ് 9847589515.
9446295401, ഗുണേന്ദ്ര ലാൽ സുനിൽ 9249406347, ജോഷി തോമസ് 8075759659, മനോഹരൻ 9447645945.
No comments