ഭിന്നലിംഗക്കാർക്ക് സഹായഹസ്തവുമായി സോൾജിയേഴ്സ് ഓഫ് കെഎൽ14 വെൽഫെയർ സോസൈറ്റി കാസർകോട്
ഈ കോവിഡ് ലോക്ഡൗൺ കാലത്ത് വിഷമതകൾ അനുഭവിക്കുന്ന ധാരാളം ജനവിഭാഗങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് അതിനിടയിലും ജോലിയോ കൂലിയോ ഇല്ലാതെ പട്ടിണിയും പരിതാപവും ആയി കഴിയുന്ന ഭിന്നലിംഗക്കാരായ ഒരു വിഭാഗം ഇന്ന് ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരവസ്ഥയാണ് കാസർഗോഡ് ജില്ലയിൽഉള്ളത്
ഗവൺമെന്റ്,എൻ. ജി. ഒ. പോലുള്ള സംഘടനകളിൽ നിന്നും പോലും ഈ സാഹചര്യത്തിൽ സഹായങ്ങൾ ലഭ്യമാകാതെ വലയുന്ന കാസർകോട് ജില്ലയിലെ ഭിന്ന ലിംഗക്കാർക്ക് സഹായഹസ്തവുമായി വന്നിരിക്കുകയാണ് സോൾജിയേഴ്സ് ഓഫ് കെ എൽ 14 വെൽഫെയർ സോസൈറ്റി കാസർകോട്, എന്ന സൈനിക കൂട്ടായ്മ.
കാസർകോട് ജില്ലയിലെ പട്ടിണി പാവങ്ങളായ ഭിന്ന ലിംഗക്കാർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകൾ നല്കി അവരുടെ പ്രശ്നങ്ങൾക്ക് ചെറിയ ഒരു ആശ്വാസം നൽകിയിരിക്കുകയാണ് ഇവർ
ജില്ലയിലെ സർവീസിലുള്ളതും വിരമിച്ചവരും ആയ സൈനിക അർദ്ധ സൈനികരും ചേർന്ന് നയിക്കുന്ന ഒരു കൂട്ടായ്മ ആണ് സോൾജിയേഴ്സ് ഓഫ് കെ എൽ 14 വെൽഫെയർ സൊസൈറ്റി
ജില്ലയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന ഈ ഗ്രൂപ്പിന് ചെറിയ കാലയളവിൽ തന്നെ ജനഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്.
കിറ്റ് കൈമാറ്റ ചടങ്ങിൽ
ട്രഷറർ വത്സരാജ്, ഗ്രൂപ്പ് അഡ്മിൻ സവിത എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് അംഗങ്ങളായ അർജുൻ, ദുർഗപ്രസാദ്, നിതിൻ എന്നിവർ ആശംസകൾ അറിയിച്ചു
No comments