ഇരിയ തടിയംവളപ്പിൽ വന്‍ വ്യാജമദ്യ വേട്ട 325 ലിറ്ററോളം വ്യാജമദ്യവും അനുബന്ധ സാധന സാമഗ്രികളും എക്സൈസ് പിടിച്ചെടുത്തു
ഇരിയ: തടിയംവളപ്പ് വന്‍ വ്യാജമദ്യ വേട്ട, കഴിഞ്ഞ കുറച്ച് കാലമായി തടിയംവളപ്പ് കോട്ടക്കുന്ന് കേന്ദ്രീകരിച്ച് വന്‍ വ്യാജ മദ്യ വാറ്റും വ്യാപക വില്‍പ്പനയുമാണ് നടന്നുകാണ്ടിരുന്നത്.
വ്യാജ മദ്യവാറ്റും വില്‍പ്പനയും തടിയംവളപ്പ് പ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ വന്‍ വിപത്തിലേക്കാണ് നയിച്ച് കൊണ്ടിരുന്നത്,
വളരെ ദൂരദേശത്ത് നിന്ന് വരെ ആളുകള്‍ മദ്യം വാങ്ങാന്‍ എത്തുന്നതും മദ്യപിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളും ആ നാടിന്‍റെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ എത്തുമ്പോഴാണ് എക്സൈസിന്‍റെ വ്യാജ മദ്യ വേട്ട,
നിരവധി തവണ അമ്പലത്തറ,രാജപുരം പോലീസും എക്സൈസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ഉടമസ്ഥരില്ലാത്ത സ്ഥലങ്ങളിലും ആളൊഴിഞ്ഞ വീടും തോടുകരയും കേന്ദ്രീകരിച്ചാണ് വ്യാപക മദ്യ വാറ്റും വില്‍പനയും നടക്കുന്നത്.
കോടോം ബേളൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നിലവില്‍ കണ്ടൈന്‍മെന്‍റ് ഏരിയ ആണ്. ഇത് ലംഘിച്ചാണ് ഇവിടെ മദ്യ വില്‍പ്പന നടന്നത്,
എക്സൈസിന്‍റെ നിരവധി ദിവസത്തെ സമര്‍ദ്ദമായ ഇടപെടലും ,കുടുംബശ്രീ പ്രവര്‍ത്തകരുടെയും വനിതാ സമൂഹത്തിന്‍റേയും ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ ഇടപെടലുകളാണ് 325 ലീറ്ററോളം വരുന്ന വ്യാജ മദ്യവും ഇത് ഉണ്ടാക്കുന്ന സാധന സാമഗ്രികളും എക്സൈസ് പിടിച്ചെടുത്തത്,
പ്രതിയെ എക്സൈസിന് പിടികൂടാന്‍ സാധിച്ചില്ല,
ഓടി രക്ഷപ്പെടുകയായിരുന്നു,
ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും പ്രിവൻ്റീവ് ഓഫീസർ സുനീഷ് മോൻ.കെ.വി, സിവിൽ എക്സൈസ് ഓഫിസർമാരായ ജോസഫ് അഗസ്റ്റിൻ, അഖിലേഷ്.എം.എം, ജിഷാദ് ശങ്കർ എന്നിവരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
No comments