Breaking News

കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ച കിനാനൂർ കരിന്തളം പത്താം വാർഡ് അടച്ചിട്ടു. പ്രദേശത്ത് കടുത്ത നിയന്ത്രണം


വെള്ളരിക്കുണ്ട്: കിനാനാനൂർ കരിന്തളം പഞ്ചായത്തിൽ കോവിഡ് രണ്ടാം തരംഗത്തിൽ ഇതിനോടകം 5 പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 347 പേർക്കാണ് കിനാനൂർ കരിന്തളം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവായത്. 

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗണിന് പുറമെ പത്താം വാർഡ് കൂരാംകുണ്ട് പ്രദേശത്തെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടാൻ ജില്ലാ കലക്ടർ പ്രഖ്യാപിച്ചത്. ഇതിൻ്റെ ഭാഗമായി 10-ാം വാർഡായ കൂരാങ്കുണ്ടിലെ കൂടുതൽ പോസിറ്റീവ് കേസുകൾ  റിപ്പോർട്ട് ചെയ്ത കക്കയം ക്ഷേത്ര പരിസരം, മാവുളളാൽ, കുട്ടിക്കുന്ന്, വെസ്റ്റ്എളേരി പഞ്ചായത്ത് അതിർത്തി, കുരാങ്കുണ്ട്, തെക്കേ ബസാർ, ആവുളളകോട് കോളനി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വഴികൾ അടച്ചിട്ടു.  വാർഡിനകത്തുളള  പോലീസ്, ആരോഗ്യ പ്രവർത്തകർ , മറ്റ് അനിവാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ തൽകാലം വാർഡിന് പുറത്ത് താമസിക്കുകയോ അതിന് പറ്റാത്തവർ അവരുടെ വാഹനങ്ങൾ വാർഡിന് പുറത്തോ, അടക്കാത്ത റോഡ് പരിസരത്തോ  വെക്കുകയോ ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. വാർഡിനകത്ത് പെട്ടന്ന് രോഗമോ മറ്റോ വന്ന് ആശുപത്രിയിൽ പോകേണ്ടി വന്നാൽ വാർഡിലെ  നിയോഗിക്കപ്പെട്ട സന്നദ്ധ വളണ്ടിയരെ ബന്ധപ്പെട്ടാൽ ഉടനെ റോഡ് തടസം നീക്കി വാഹനം കടത്തിവിടും.

വാർഡിലുളളവർക്ക് മരുന്ന്, ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ തുടങ്ങിയവക്ക് നേരിട്ട് പോകാതെ വളണ്ടിയർമാരെ ബന്ധപ്പെട്ടാൽ അവർ എത്തിച്ചു തരുന്നതാണ്.

വാർഡുകളിലെ എല്ലാ    കടകമ്പോളങ്ങളും , ബാങ്ക്, റേഷൻ കട, മാവേലിസ്റ്റോർ, സർക്കാർ ഓഫീസുകൾ തുടങ്ങി മറ്റെല്ലാ സ്ഥാപനങ്ങളും രാവിലെ 8 മണി മുതൽ 12 മണി വരെ കർശനമായ കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ പ്രവർത്തിക്കാവു എന്നാണ് തീരുമാനം.


വാർഡിനകത്ത് യാതൊരുവിധ സ്വകാര്യ / പൊതു നിർമ്മാണ പ്രവർത്തനങ്ങളും വാർഡിന് പുറത്തുള്ള ജോലിക്കാർ വന്ന് ചെയ്യരുത്.

ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പുറത്ത് പോകാതെ അതാത് വാർഡുകളിൽ തന്നെ തങ്ങണം.

 ജനങ്ങൾ പോലിസിന്റെയും , ആരോഗ്യ പ്രവർത്തകരുടെയും , ജാഗ്രതാ സമിതിയുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അഭ്യർത്ഥിക്കുന്നു.


വെള്ളരിക്കുണ്ട് തെക്കേ ബസാർ കക്കയം ക്ഷേത്ര പരിസരത്ത് വച്ച് ഇന്ന് വൈകിട്ട് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പക്ടർ ജോസ് കുര്യൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ സിൽവി ജോസ്, നോഡൽ ഓഫീസർ പി.എം ശ്രീധരൻ, ആശാ വർക്കർ സരോജിനി, ഭാർഗവി,  മാഷ് പ്രവർത്തക ദീപ, വളണ്ടിയേഴ്സ്, ഹെൽപ്പ് ഡെസ്ക്ക് ഭാരവാഹികൾ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

No comments