ജില്ലയിൽ പോലീസ് നിയന്ത്രണം ശക്തമാക്കി
ലോക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് ജില്ലയിൽ 77 ചെക്ക് പോയിൻ്റുകൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി പി ബി രാജീവ് പറഞ്ഞു. ക്വാറൻറീൻ പരിശോധനയ്ക്കുള്ള ബൈക്ക് പട്രോൾ വിപുലപ്പെടുത്തി' പുതുതായി പരിശീലനം നേടിയ കാസർകോട് ജില്ലക്കാരായ സ് 48 പോലീസുകാരെ അവരവരുടെ പോലീസ് സ്‌റ്റേഷൻ പരിധികളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലയിൽ മാഷ് പദ്ധതി പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.ജില്ലയിൽ സാമൂഹിക നീതി വകുപ്പ് വയോജന ഭക്ഷ്യകിറ്റ് വിതരണം പൂർത്തിയാക്കി. ട്രാൻസ്ജെൻഡർമാർക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും.
യോഗത്തിൽ സബ് കളക്ടർ ഡി ആർ മേഘ ശ്രീ എ ഡി എം അതുൽ സ്വാമിനാഥ് ഡി എം ഒ ഡോ.കെ.ആർ.രാജൻ ഡപ്യൂട്ടി ഡി എം ഒ ഡോ.എ.വി.രാംദാസ് കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.
No comments