ഭിന്നശേഷി കുട്ടികൾക്ക് ടെലിറിഹാബ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാസർകോട്
കാസർഗോഡ് ജില്ലയിലെ ഭിന്നശേഷികുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓൺലൈൻ തെറാപ്പി സൗകര്യവും ഏർപ്പെടുത്തി.
കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികൾക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഇന്നു മുതൽ ടെലി റിഹാബ് സംവിധാനം ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഒൺലൈനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സാമുഹിക നീതി ഓഫീസർ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ചു.സാമുഹ്യ നീതി വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജലജ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു പി സ്വാഗതവും ടെലി റിഹാബ് ജില്ലാ കോർഡിനേറ്റർ റീമ നന്ദിയും പറഞ്ഞു.
ഡിഡിഇ കെ വി പുഷ്പ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.രവീന്ദ്രൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർ ബിന്ദു സി എ അക്കര ഫൗണ്ടേഷൻ പ്രതിനിധി ജിമി രാജ് എന്നിവർ
ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്,ഒക്യൂപാഷൻ തെറാപ്പിസ്റ്റ്, സൈക്കോളോജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് തുടര്‍ന്ന് അവര്‍ക്കാവശ്യമായ വര്‍ക്ക്ഷീറ്റ്, ഡെമോ വീഡിയോ,ഓണ്ലൈൻ തെറാപ്പി എന്നിവയും നൽകും.
No comments