Breaking News

സംസ്ഥാനത്ത് 44 ട്രെയിന്‍ സര്‍വീസുകള്‍കൂടി റദ്ദാക്കി




തിരുവനന്തപുരം | ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 44 ട്രെയിനുകള്‍ കൂടി താല്‍ക്കാലികമായി റദ്ദുചെയ്തു. മെയ് അവസാനം വരെയാണ് റദ്ദാക്കല്‍.ഇതോടെ രണ്ടാഴ്ചക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 62 ആയി. പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി

മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.



No comments