പരീക്ഷണ മത്സ്യകൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ വാക്സിനേഷൻ ചാലഞ്ചിന് കൈമാറി കാസർകോടെ അധ്യാപക ദമ്പതികൾ
കോവിഡ് കാലത്തെ പരീക്ഷണകൃഷിയിലൂടെ മത്സ്യം വളർത്തലിൽ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിനേഷൻ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ കളക്ടർക്ക് കൈമാറി. ബോവിക്കാനം എയുപി സ്കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണൻ അണിഞ്ഞ ബാഡൂർ എഎൽപി സ്കൂൾ അധ്യാപികയായ ഭാര്യ സി.പ്രിയ എന്നിവർ നടത്തിയ മത്സ്യകൃഷിയിൽ നിന്ന് ലഭിച്ച ആദായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് . മക്കൾ കെസി ആദിത്യദേവ് ,ദേവനന്ദ എന്നിവരും സുഭിക്ഷ കേരളം മത്സ്യകൃഷിയുമായി സഹകരിച്ചു. മത്സ്യകൃഷിയിൽ നിന്നുള്ള വരുമാനവും ശമ്പള വിഹിതവും ഉൾപ്പെടുത്തി 20000 രൂപയാണ് കാസർകോട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
No comments