Breaking News

കോവിഡ് പ്രതിരോധം; വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് അവലോകന യോഗം നടത്തി




ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് ഭരണസമിതി അവലോകനം ചെയ്തു. പഞ്ചായത്ത് പരിധിയില്‍ നിലവിലുള്ള രോഗവ്യാപനം സംബന്ധിച്ച് നര്‍ക്കിലക്കാട്, മൗക്കോട് കുടുബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ഓഫീസര്‍മാരാ ഡോ. ഷമീര്‍, ഡോ. ശ്രീകുമാര്‍ എന്നിവര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ വിശദീകരിച്ചു സംസാരിച്ചു. കോവിഡ് 19 ടെസ്റ്റ് ചെയ്യുന്നതിനായി ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്ന വിഷയം മെഡിക്കല്‍ ഓഫീസര്‍മാര്‍ ഭരണസമിതിയെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കിറ്റുകള്‍, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍  എന്നിവ പഞ്ചായത്ത് തനത് ഫണഅട് ഉപയോഗിച്ച് വാങ്ങഉന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നര്‍ക്കിലക്കാട് കുടുംബാരോഗ്യ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. 

 കാസറഗോഡ് ജില്ല ഓക്സിജന്‍ പ്ലാനറ് തുടങ്ങുന്നതിന് ബഹു. കാസറഗോഡ് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍ പ്രകാരം ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനിച്ചു.

 വാര്‍ഡ്  7 നാട്ടക്കല്ലില്‍ ഡോമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു. മറ്റ് വാര്‍ഡുളില്‍ വാര്‍ഡ് തലത്തില്‍ അല്ലെങ്കില്‍ അനുയോജ്യമായ മറ്റ് കേന്ദ്രങ്ങളില്‍ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു.


5 /05/2021. തിയ്യതി നടത്തിയ കോ വിഡ് 19 പരിശോധനയിൽ വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത വാർഡ് അടിസ്ഥാനത്തിലുള്ള പോസിറ്റീവ് കേസുകൾ .....

വാർഡ് ... 5-- 1

വാർഡ് ... 6-- 2

വാർഡ് ... 7-- 1

വാർഡ് ... 10-- 4

വാർഡ് ... 11-- 4

വാർഡ് ... 12-- 1

വാർഡ് ... 14-- 1

വാർഡ് ... 15-- 4 

വാർഡ്‌... 16--8

വാർഡ് ... 17 -- 1

ആകെ.... 27 കേസുകൾ

No comments