Breaking News

‘ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല; പലതും വിളിച്ചു പറയും DYFI യെ വെല്ലുവിളിച്ചു ആകാശ് തില്ലങ്കേരി








പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം നൽകുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തന്നെയാണെന്നും ആകാശ് തില്ലങ്കേരി പറയുന്നു.



ഫോസ്ബുക്കിൽ ഒരാളുടെ പോസ്റ്റിന് താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. വെല്ലുവിളിക്കുന്നു എന്നു പറഞ്ഞുകൊണ്ടുതന്നെയാണ് പോസ്റ്റ്. ഇല്ലാക്കഥകൾ പറഞ്ഞാൽ പലതും തുറന്നു പറയേണ്ടിവരുമെന്ന് ആകാശ് പറയുന്നു.


ഷുഹൈബ് വധക്കേസിൽ പ്രതി ചേർത്തതിന് പിന്നാലെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. അത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അന്നു മുതൽ താൻ ചെയ്യുന്ന ഓരോ കാര്യത്തിനും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട കാര്യമില്ല. അതൊരു വസ്തുതയാണ്. എന്നു കരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ തനിക്ക് സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ആകാശ് പറഞ്ഞത്. ഒരു വാർത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു.

No comments