പാതയോര സൗന്ദര്യ വൽക്കരണത്തിന് തുടക്കം കുറിച്ച് ബളാൽ ഗ്രാമപഞ്ചായത്ത്
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിന്റെ പാതയോര സൗന്തര്യ വൽക്കരണപദ്ധതിക്ക് തുടക്കമായി.
പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് ബളാൽ കല്ലൻചിറപാതയോരത്ത് പൂമരം നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പദ്ധതി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാധാമണി. സ്ഥിരം സമിതി ആദ്യക്ഷൻ മാരായ അലക്സ് നെടിയകാല. ടി. അബ്ദുൽ ഖാദർ.പഞ്ചായത്ത് അംഗം ജോസഫ് വർക്കി. സെക്രട്ടറി കെ. റാഷിദ്. വി. ഇ. ഒ. പീതാംബരൻ ചേരി പ്പാടി,കുടുംബശ്രീ ചെയർ പേർസൺ ജാൻസി ടോമി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കാളികളായി.
ബളാൽ കല്ലൻ ചിറ റോഡിന്റെ ഇരു വശവും പൂച്ചെടികൾ വെച്ചു പിടിപ്പിച്ചു.ചെടികൾ വളരുന്നത്തോടെ ഈ പ്രദേശം മനോഹര പാതയാവും.
ഇനി മുതൽ ഈ പ്രദേശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ അത് ശ്രദ്ധയിൽ പെട്ടാൽ പഞ്ചായത്ത് തല നടപടിക്ക് വിധേയമാകേണ്ടി വരും.
പൂർണ്ണമായും മാലിന്യ മുക്ത പഞ്ചായത്ത് ആക്കുക എന്നതാണ് സൗന്ദര്യ വൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
പഞ്ചായത്ത് പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും സ്വകര്യ കമ്പനി ഓഫീസുകൾ മറ്റു വ്യാപാര സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ എന്നി വിടങ്ങളിലും പൂച്ചെടികൾ വച്ചു പിടിപ്പിക്കാൻ നിർദ്ദേശം നൽകും..
ബളാൾ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകർ ആണ് സൗന്തര്യവൽക്കരണത്തിന് നേതൃത്വം നൽകുന്നത്.
No comments