ബിരിക്കുളം നവോദയാ വായനശാല&ഗ്രന്ഥാലയം അക്ഷരസേന അംഗങ്ങള്‍ മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി
ബിരിക്കുളം: നവോദയാ നഗര്‍ നവോദയാ വായനശാല ആന്‍ഡ് ഗ്രന്ഥാലയം അക്ഷരസേന അംഗങ്ങള്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരത്തൈ നടലും ഡെങ്കി പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നടത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്തംഗം കെ.പി. ചിത്രലേഖ ഉദ്ഘാടനം ചെയ്തു. എ.പി. സജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ വി. രുഗ്മിണി, സി.വി. നിതിന്‍, എം. ധനേഷ്, എ.പി. സുമിത്ത്, എന്‍. വിജയന്‍, കെ. രാജേഷ്, സിനു കൂടോല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments