Breaking News

പരിസ്ഥിതിദിനത്തിൽ ഒരേക്കർ സ്ഥലത്ത്‌ ചെറു വനം ഒരുക്കി ബളാൽ പഞ്ചായത്ത്


വെള്ളരിക്കുണ്ട് : ഒരേക്കർ ഭൂമിയിൽ മരതൈകൾ വച്ചു പിടിപ്പിച്ചു ലോക പരിസ്ഥിതി ദിനത്തിൽ ബളാൽ പഞ്ചായത്ത് മാതൃകയായി.


ബളാൽ പഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകർ ആണ് പഞ്ചായത്തിന്റെ അതീനതയിൽ ഉള്ള വെള്ളരിക്കുണ്ട് മങ്കയത്തെ ഒരേക്കർ ഭൂമിയിൽ മരതൈകൾ വച്ചു പിടിപ്പിക്കുന്ന ചെറു വനം പദ്ധതിക്ക്‌ തുടക്കം കുറിച്ചത്.

പ്ലാവ്,മാവ്,പേര,പുളി, താന്നി,തണൽ മരങ്ങൾ, മുള,കാറ്റാടി,തുടങ്ങിയ ഇനം മര തൈകളാണ് വച്ചു പിടിപ്പിച്ചത്.ഒരേക്കർ ഭൂമിയുടെ അതിർത്തി യായി ചുറ്റിനും മുള വെച്ച് പിടിപ്പിച്ചു.

 പലതരത്തിലുള്ള തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ച് വനവൽക്കരണം നടത്തുന്നതോടൊപ്പം, ആവാസവ്യവസ്ഥ യുടെ പുനരുജ്ജീവനം, ഒരു വന പാർക് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.


ചെറു വനം എന്ന് പേരിട്ടപദ്ധതിമുള തൈ നട്ടു പിടിപ്പിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ അലക്സ് നെടിയകാല. ടി. അബ്‌ദുൾ കാദർ. പി. പത്മാവധി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്.പഞ്ചായത്ത്‌ സെക്കട്ടറി.കെ. അബ്‌ദുൾ റഷീദ്.ജോസഫ് വർക്കി. വി. ഇ. ഒ. പീതാബരൻ ചേരിപ്പാടി. ജാൻസി ടോമി. സണ്ണി മങ്കയം. സന്ധ്യശിവൻ. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ. എന്നിവർ പ്രസംഗിച്ചു..

പരിസ്ഥിതി ദിനത്തിൽ മാലോം ആയുർവേദആശുപത്രി പരിസരത്ത്‌ തണൽ മരം നട്ടു പിടിപ്പിച്ചു..

ബളാൽ ഹോമിയോ ആശു പത്രി പരിസരത്ത്‌ ആരാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൃഷ്ണ തുളസി നട്ടു കൊണ്ട് ഉത്ഘാടനംചെയ്തു..

No comments