വെള്ളരിക്കുണ്ട് പ്രാഥമികരോഗ്യകേന്ദ്രത്തിൽ നിന്നും മൂളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഹെഡ് ക്ലാർക്ക് ആയി സ്ഥാനക്കയറ്റം ലഭിച്ച അശോക് കുമാർ കോടോത്തിന് സ്റ്റാഫ് കമ്മറ്റി യാത്രയയപ്പ് നൽകി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രാഥമികരോഗ്യ കേന്ദ്രത്തിൽ നിന്നും മൂളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഹെഡ് ക്ലാർക്ക് ആയി സ്ഥാനക്കയറ്റം ലഭിച്ച സീനിയർ ക്ലർക്ക് അശോക് കുമാറിന് സ്റ്റാഫ് കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രാഥമികരോഗ്യകേന്ദ്രം കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ. രാജശ്രീ. എസ്. എ സ്. അധ്യക്ഷതയിൽ ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് രാധാമണി ഉത്ഘാടനം ചെയ്തു. സ്റ്റാഫ് കമ്മിറ്റിയുടെ ഉപഹാരം മെഡിക്കൽ ഓഫീസർ ഡോ. രാജശ്രീ.എസ്. എസ്.ഉം മൊമെന്റോ ഡോ. രായൻ പൈ യും നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. മനീഷ, ഡോ. മനു തോമസ്, ഡോ. രസ്ന, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. അജിത് സി ഫിലിപ്പ്, പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി. ഏലിയാമ്മ വർഗീസ്, ഹെഡ്നേഴ്സ് ശ്രീമതി. ജോബിജോർജ്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
സ്റ്റാഫ് സെക്രട്ടറി സുജിത് കുമാർ സ്വാഗതവും ജോബി ജോർജ് നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട് പി.എച്ച്.സി യുടെ നാൾവഴികളെക്കുറിച്ച് അശോക് കുമാർ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്. താൻ ജോലി ചെയ്ത സ്ഥാപനത്തെക്കുറിച്ച് ഇത്രയേറെ സമഗ്രമായൊരു ചരിത്രം എഴുതിവെക്കാൻ മാത്രം അശോക് കുമാർ എന്ന ആരോഗ്യ വകുപ്പ് ജീവനക്കാരന് അത്രയേറെ ആത്മബന്ധം ആ സ്ഥാപനവുമായി ഉണ്ടായിരുന്നു എന്ന് വേണം വിലയിരുത്താൻ. അത്രയേറെ വൈകാരികമായിരുന്നു അദ്ദേഹത്തിൻ്റെ യാത്രയയപ്പ് ചടങ്ങ്
No comments