DYFI ബിരിക്കുളം മേഖലാ കമ്മറ്റി കോവിഡ്കാല ജീവിതശൈലി രോഗനിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബിരിക്കുളം: ഡി.വൈ.എഫ്.ഐ ബിരിക്കുളം മേഖല കമ്മിറ്റി നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് ബിൽഡിങ്ങിൽ ജനറൽ ഇംഗ്ലീഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വിദഗ്ദ ഡോക്ടർമാരുടെയും, ലാബ് ടെക്നിഷ്യൻ മാരുടെയും സേവനത്തോടു കൂടി ജീവിത ശൈലീ രോഗ നിർണ്ണയവും, മരുന്ന് വിതരണവും ഉണ്ടായിരുന്നു മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കിനാനൂർ കരിന്തളം ആറാം വാർഡ് മെമ്പർ സന്ധ്യ രാജൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിനീഷ് കുറുഞ്ചേരി അദ്ധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി അനീഷ് കുറുഞ്ചേരി സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. പാർവ്വതി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. രാജേഷ്, രാജൻ എന്നിവർ സംസാരിച്ചു. ഷിബു കാളിയാനം നന്ദി പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തിയ പരാടിയിൽ. പ്രദേശനിവാസികൾക്ക് ഏറെ അനുഗ്രഹമായി ഈ ക്യാമ്പ് മാസങ്ങളായി ജീവിത ശൈലീ രോഗങ്ങൾക്ക് പരിശോധന നടത്താതെയും ഡോകടറെ കാണാതെയും വീടുകളിൽ അടിച്ചിട്ട രോഗികൾക്ക് ഈ ക്യാമ്പ് ഏറെ പ്രയോജനപ്പെട്ടതായി സംഘാടകർ അറിയിച്ചു ക്യാമ്പിൽ നിരവധി രോഗികൾ ചികിത്സ തേടിയെത്തി.
No comments