ഹയർസെക്കണ്ടറി എസ്എസ്എൽസി മൂല്യനിർണയം; അധ്യാപകർക്ക് ലോക്ഡൗണിലും യാത്രാ സൗകര്യമൊരുക്കുമെന്ന് KSRTC
ഹയർ സെക്കണ്ടറി എസ് എസ് എൽ സി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അധ്യാപകർക്ക് ലോക് ഡൗൺ കാലയളവിൽ തടസ്സം കൂടാതെ യാത്ര ചെയ്യാൻ കെഎസ്ആർടിസി സൗകര്യം ഒരുക്കുമെന്ന് കെ എസ് ആർ ടി സി കാസർകോട് ഡിപോ മാനേജർ അറിയിച്ചു. ജൂൺ ഏഴിന് തിങ്കളാഴ്ച രാവിലെ ഏഴു മണിയ്ക്ക് കാസർകോട് നിന്ന് പുറപ്പെട്ട് ദേശീയപാത (ചെർക്കള, പെരിയ) നീലേശ്വരം വഴി ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കേന്ദ്രത്തിലേക്ക് പോകും. അവിടെ നിന്ന് തൃക്കരിപ്പൂർ മൂല്യനിർണയ കേന്ദ്രത്തിലേക്ക് പോകും.
മൂല്യനിർണയം അവസാനിക്കുന്ന സമയത്ത് വൈകീട്ട് തൃക്കരിപ്പൂരിൽ നിന്ന് ചായ്യോത്തേക്കും അവിടെ നിന്ന് നീലേശ്വരം ദേശീയ പാത വഴി കാസർകോട്ടേക്കും സർവീസ് നടത്തും.
മറ്റൊരു കെ എസ് ആർ ടി സി ബസ് തിങ്കളാഴ്ച മുതൽ രാവിലെ 7 ന്പയ്യന്നൂരിൽ നിന്ന് നീലേശ്വരം കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം കെ എസ് ടി പി റോഡ് വഴി കാസർകോടെത്തി തളങ്കര മൂല്യനിർണയ കേന്ദ്രത്തിലേക്ക് സർവീസ് നടത്തും.
വൈകീട്ട് തളങ്കരയിൽ നിന്ന് ചന്ദ്രഗിരി പാലം കാഞ്ഞങ്ങാട്, , നീലേശ്വരം വഴി പയ്യന്നൂരിലേക്ക് സർവീസ് നടത്തും.
പൊതുഗതാഗതം ആരംഭിക്കുന്നതു വരെ കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് നടത്തും. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേകസർവീസ് നടത്തുന്നത്.
No comments