Breaking News

ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിനേഷൻ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്ക് ഒരാഴ്ച്ചക്കകം


കാസർകോട്: ഒരാഴ്ചക്കകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിനേക്ഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്സിനേഷൻ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് ,സാമൂഹിക നീതി വകുപ്പ് ,  സമൂഹിക സുരക്ഷാ മിഷൻ, എൻ എസ് എസ് വളണ്ടിയർമാർ, കുടുംബശ്രീ മിഷൻ,  വിദ്യാഭ്യാസ വകുപ്പ് ,അക്കര ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ചാണ് വാക്സിനേഷൻ ഹെൽപ് ഡെസ്ക് ഒരുക്കുന്നത്. പഞ്ചായത്തിലോ ബഡ്സ് സക്കുളിലോ ആണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. സൗകര്യമില്ലാത്ത പഞ്ചായത്തുകളിൽ സ്കൂളുകളിൽ ഹെൽപ് ഡെസ്ക്ക് പ്രവർത്തിക്കും 18 നു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ പഞ്ചായത്ത് - നഗരസഭ തിരിച്ചുള്ള കണക്ക് ലഭ്യമാക്കിയിട്ടുണ്ട് ഭിന്നശേഷി ക്കാരെ  ബന്ധപ്പെട്ട് വളണ്ടിയർമാർ രജിസ്ട്രേഷൻ നടത്തും.

ഓൺലൈനിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും പൂർണ പിന്തുണജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ഷീബാ മുംതാസ് പദ്ധതി വിശദീകരിച്ചു. ഹെൽപ് ഡെസ്ക് സജ്ജീകരിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം. വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം ബ്ലോക്ക് തല സഹായ കേന്ദ്രങ്ങൾ  ഭിന്നശേഷിക്കാർക്കു മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനും ഓൺലൈൻ തെറാപ്പികൾക്കും സൗകര്യം ഒരുക്കുമെന്ന് സാമൂഹിക നീതി ഓഫീസർ പറഞ്ഞു. ത്രിതല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഉദ്യോഗസ്ഥർ, ജില്ലാ ആർസി എച്ച് ഓഫീസർ ഡോ.മുരളീധരനല്ലുരായ, .അക്കര ഫൗണ്ടേഷൻ പ്രതിനിധി മുഹമ്മദ് യാസിർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ തുടങ്ങിയവർ സംസാരിച്ചു

No comments