ബളാൽ വയലിൽ ഇത്തവണയും പൊൻകതിർ വിരിയും ഞാറ്റടി ഒരുക്കാനായി വിത്തുപാകൽ നടന്നു
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതീക്ഷേത്രത്തിന്റെ അധീനതയിലുള്ള നാലു ഹെക്റ്റർ നെൽപാടത്ത് നെൽകൃഷി ഒരുക്കുവാനായി ഞാറ്റടി തയ്യാറാക്കാൻ വിത്ത് പാകി.
ചൊവ്വാഴ്ച മഴമാറി നിന്ന അന്തരീക്ഷത്തിൽ ബളാകൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് വിത്ത് വിതറിയത്.
വിത്ത് മുളച്ചു ഞാറ്റടി പാക മാകുമ്പോൾ വയലിൽ ഞാറു നടീൽ നടക്കും.
ശ്രേയസ് എന്നനെൽവിത്താണ് ഇക്കുറി കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിത്തിടൽ ചടങ്ങിന് നെൽകൃഷി നടത്തുന്നവരും ദേവസ്വം ഭാരവാഹികളും സംബന്ധിച്ചു.
തൊഴിലാളി ക്ഷാമം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി നടീൽ യന്ത്രം ഉപയോഗിച്ചാണ് ഞാറു നടീൽ നടത്തുക.
ബാലകൃഷ്ണൻ പറമ്പത്ത്, തമ്പാൻ, സേതുരാജ്, ശശിധരൻ വാവോലിൽ എന്നിവർക്കൊപ്പം ക്ഷേത്ര കമ്മറ്റിയും ചേർന്നാണ് ഇത്തവണ ബളാൽ വയലിൽ നെൽകൃഷി ഇറക്കുന്നത്
No comments