പരപ്പ പള്ളത്തുമല റോഡിലെ ഓവുചാൽ നിർമ്മാണത്തിൽ അപാകതയെന്ന് ആക്ഷേപം പ്രതിഷേധവുമായി നാട്ടുകാർ
പരപ്പ: ബളാൽ പഞ്ചായത്ത് ഒന്നാം വാർഡ് പരപ്പ പള്ളത്തുമലയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓവുചാൽ നിർമ്മാണത്തിൽ അപാകത ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. റോഡിന് നടുവിൽ വെട്ടികീറി വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയിലാണ്. ഈ റോഡിലൂടെ രോഗികളെയും കൊണ്ട് ആശുപത്രിയിൽ പോകാനും ബുദ്ധിമുട്ടാണ്. സാധാരണ ഓട്ടോറിക്ഷയിൽ രണ്ട് യാത്രക്കാരെ കൊണ്ടുവന്നാൽ ഈ കയറ്റത്തിൽ ആളുകളെ ഇറക്കിയാൽ മാത്രമേ വണ്ടി കയറ്റം കയറുകയുള്ളു, രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത നിലയിലാണ്, ഈ അവസ്ഥയിൽ നിർമ്മാണ പ്രവർത്തി ഇപ്പോൾ പാതി വഴിയിൽ നിർത്തിവച്ചതും നാട്ടുകാർക്കും ഡ്രൈവർമാർക്കും ദുരിതമായി. ഓവുചാൽ നിർമ്മാണം എത്രയും പെട്ടന്ന് പുനരാരംഭിച്ച് വാഹന ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സുരേന്ദ്രൻ പള്ളത്തുമല , സുനിൽ കുമാർ, സുരേഷ്, രഘുനാഥൻ, പ്രഭാകരൻ, രമേശൻ, കരുണാകരൻ, ബേബി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
No comments