Breaking News

കാലിച്ചാനടുക്കത്ത് കോവിഡ്കാല ജീവിതശൈലി രോഗനിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



കാലിച്ചാനടുക്കം: വ്യാപാരി വ്യവസായി സമിതി കാലിച്ചാനടുക്കം യൂനിറ്റും പീപ്പിൾസ് ക്ലബും സംയുക്തമായി , നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗ്രാമസഭാഹാളിൽ ജനറൽ ഇംഗ്ലീഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വിദഗ്ധ ഡോക്ടർമാരുടെയും, ലാബ് ടെക്നിഷ്യൻ മാരുടെയും സേവനത്തോടു കൂടി ജീവിത ശൈലീ രോഗ നിർണ്ണയവും, മരുന്ന് വിതരണവും നടന്നു.  മെഡിക്കൽ ഓഫീസർ ഡോ. പാർവ്വതി മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം

ഉദ്ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഷിബു ബിരിക്കുളം അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് രജീഷ്കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ നിഷ അനന്തൻ, ബിന്ദു രാമകൃഷ്ണൻ, വിനോദ് മയ്യങ്ങാനം, രജീഷ് എം.കെ, മധു ഏ.വി, അനന്തൻ എം.വി, രാജൻ സഹിഷ്ണ, ജയേഷ് മയ്യങ്ങാനം, അനീഷ് കുമാർ അടുക്കം, പി അപ്പൂഞ്ഞി എന്നിവർ പ്രസംഗിച്ചു. സമിതി പ്രസിഡന്റ് ഒ.കെ രാജൻനന്ദി പറഞ്ഞു


കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ ഗുണപ്രദമായി മാറി. മാസങ്ങളായി ജീവിത ശൈലീ രോഗങ്ങൾക്ക് പരിശോധന നടത്താതെയും ഡോക്ടറെ കാണാതെയും വീടുകളിൽ അടിച്ചിട്ട രോഗികൾക്ക് ഈ ക്യാമ്പ് ഏറെ പ്രയോജനപ്പെട്ടതായി സംഘാടകർ അറിയിച്ചു. ക്യാമ്പിൽ നിരവധി ആളുകൾ ചികിത്സ തേടിയെത്തി

No comments