ഡെങ്കിപനി ജില്ലയില്‍ കൂടുന്നു: രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ ആവശ്യകതയും
കാസര്‍കോട്:ജില്ലയില്‍ ഡെങ്കിപനി വ്യാപകമാവുകയാണ്.ഏറ്റവും കൂടുതല്‍ രക്തം ആവശ്യമായി വരുന്നതും ഈ സമയങ്ങളിലാണ്. പനി ബാധിക്കുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം പെട്ടെന്നു കുറയുകയാണ് ചെയ്യുന്നത്. ഈ സമയത്ത് രോഗികള്‍ക്ക് രക്തം(Platelets) ഘടകം ആവശ്യമായി വരുന്നു. ഒരു രോഗിക്ക് തന്നെ 10 യൂണിറ്റോളം വേണ്ടിവരുന്നു. ദിവസവും 100 ലേറെ യൂണിറ്റ് രക്തം ജില്ലയില്‍ തന്നെ ആവശ്യമായി വരുന്നുണ്ട്.ഇതില്‍ നെഗറ്റീവ് ബ്ലെഡ് ഗ്രൂപ്പ് വേണ്ടെതെങ്കില്‍ കിട്ടാത്ത അവസ്ഥയും ഉണ്ടാക്കുന്നു.അതു കൊണ്ട് 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ആള്‍ക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് ദയവായി അടുത്തുള്ള അംഗീക്രത രക്ത ബാങ്കുകളില്‍ പോയി രക്തദാനം നടത്തുക. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ 14 ദിവസം കഴിഞ്ഞ് രക്തദാനം നടത്താവുന്നതാണ്
- ശരത്ത് അമ്പലത്തറ
No comments