Breaking News

കെഎം മാണി കാരുണ്യ സന്നദ്ധ സേനയുടെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം) കാസർകോട് ജില്ലാ കമ്മറ്റി പച്ചക്കറി കിറ്റ് വിതരണം നടത്തി

 


കേരള യൂത്ത് ഫ്രണ്ട് (എം ) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെഎം മാണി കാരുണ്യ സന്നദ്ധ സേനയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു.  ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ വെച്ച് നടന്ന പരിപാടി എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പകാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ, ഡാവീ സ്റ്റീഫൻ, വിൻസന്റ് ആവിയിൽ,തുടങ്ങിയവർ സംസാരിച്ചു.

വിവിധ പ്രദേശങ്ങളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

No comments