Breaking News

കൊടകര കുഴല്‍പ്പണ കേസ്: ബിജെപി നേതാവ് പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും




തൃശൂര്‍ | കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി പോലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് നോട്ടിസ് നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.


അതേസമയം കുഴല്‍പ്പണക്കേസ് പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തു. രഞ്ജിത്ത്, മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.



No comments