കാസർഗോഡ് കുളിമുറിയിൽ തെന്നി വീണ് ഡിഗ്രി വിദ്യാർഥിനി മരിച്ചു
കാസർകോട്• കുളിമുറിയിൽ തെന്നി വീണ് ഡിഗ്രി വിദ്യാർഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാർ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിൻ്റെ മകളുമായ ടി.എസ്.നഫീസത്ത് ഷംന (20) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയിൽ വച്ച് തെന്നി വീഴുകയായിരുന്നു. മാതാവ്: ഖമറുന്നിസ. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
No comments