നീലേശ്വരം ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു .
മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്.പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.പ്രദേശത്തെ ആളുകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.മംഗളൂരുവിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കർ നീക്കംചെയ്യും.കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും സ്ഥലത്തുണ്ട്.
No comments