Breaking News

പനത്തടി അമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ മാവുങ്കാലിൽ അമ്മ ട്രസ്റ്റ് മെഡിക്കൽ പ്രവർത്തനമാരംഭിച്ചു


കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ   നിരവധി കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ  പനത്തടിയിലെ അമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ മാവുങ്കാൽ ആനന്ദാശ്രമം സഞ്ജീവനി ഹോസ്പിറ്റൽ മുൻവശത്തുള്ള ഒപ്പൽ വൺ ബിൽഡിങ്ങിൽ അമ്മ ട്രസ്റ്റ് മെഡിക്കൽ പ്രവർത്തനമാരംഭിച്ചു .

കാഞ്ഞങ്ങാട്ടെ സീനിയർ ഡോക്ടർ എ സി. പത്മനാഭൻ നിലവിളക്ക് കൊളുത്തി ഉൽഘാടന കർമ്മം നിർവ്വഹിച്ചു.  നാച്ചുറൽപൊതി വിദഗ്ധൻ ഡോക്ടർ ഷിംജി ആദ്യവിൽപ്പന നടത്തി.വാർഡ് മെമ്പർ കെ.ആർ.ശ്രീദേവി ,മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വേലായുധൻ ,പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ എ. ഷീബ എന്നിവർ സംബന്ധിച്ചു. നിർധന രോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശ അനുസരണം ഓക്സിജൻ കോൺസെൻടോറ്റർ സൗകര്യം സൗജന്യമായി നൽകുമെന്ന് ട്രസ്റ്റി ജനറൽ സെക്രട്ടറി എ. അരുൺ പനത്തടി പറഞ്ഞു.

അമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി പനത്തടി കടമലയിലെ കേശവൻ ,ഇരുകാലും നഷ്ടപ്പെട്ട മാലോത്തെ സി.അനിൽ ,അഗതി വിഭാഗത്തിൽപ്പെട്ട ചെറു പനത്തടിയിലെ ഗംഗാധരൻ ,അർബുദം ബാധിച്ച് മരിച്ച ആലാമിപ്പളളിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രേണുകയുടെ കുടുംബം ,അർബുദ ബാധിതനായ മാലോത്തെ മറ്റൊരു കുടുംബത്തിനുള്ള വീട് അടക്കം  ഏഴ് വീടുകൾ  നിർമ്മാണം പൂർത്തികരിച്ച് താക്കോൽ കൈമാറ്റം നടന്നു കഴിഞ്ഞു. രണ്ട് വീടുകളുടെ നിർമ്മാണം നടന്ന വരികയാണ്. പതിവഴിയിൽ നിർമ്മാണം നിലച്ച ഏഴ് വിടുകൾ പൂർത്തികരിച്ച് നൽകി .ജില്ലയുടെ വിവിധ ഭാഗങ്ങളിലായി  18 ലക്ഷത്തോളം രൂപ ചികിൽസ സഹായം നൽകാനും ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്. പണമില്ലാത്തതിൻ്റെ പേരിൽ

പാതിവഴിയിൽ വിദ്യാഭ്യാസം നിലച്ച 7 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തിക സഹായം നൽകി ട്ടുണ്ട് .കോവിഡ് കാലത്ത് ജില്ലയിലെ എകദേശം എല്ല പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകർ വേണ്ടി പി .പി കിറ്റ് ,മാസ്ക് എന്നിവ വിതരണം ചെയ്തു.ലോക് ഡൗണിനെ  തുടർന്ന് ജോലിയില്ലാത്തെ കഷ്ടപ്പെടുന്ന 500 ലധികം കുടുംബങ്ങൾ ഭക്ഷ്യധാന്യ കിറ്റ് കൾ എത്തിച്ച് നൽകി. അഗതികൾ അന്നം പദ്ധതിയുടെ ഭാഗമായി കാസർകോട് ,ഉദുമ ,പാലക്കുന്ന് പ്രദേശങ്ങളിൽ  200 പേർക്ക് നിത്യവും അമ്മ ട്രസ്റ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ അന്നം നൽകി വരുന്നുണ്ട്. 2019 ൽ രുപീകൃതമായ അമ്മ ട്രസ്റ്റിന് ഇതിനകം അരക്കോടിയോളം രൂപയുടെ  സഹായം എത്തിക്കാൻ സാധിച്ചുയെന്ന് ട്രസ്റ്റ് ചെയർമാൻ  പ്രവാസിയായ പനത്തടിയിലെ കൂക്കൾ രാമചന്ദ്രൻ പറഞ്ഞു.

No comments