തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജൻ്റ് ഫീൽഡ് ഓഫീസർ നിയമനം
കാസർകോട് പോസ്റ്റൽ ഡിവിഷണിൽ തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണതപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരെയും സ്വയം തൊഴിൽ ചെയ്യുന്ന യുവതി യുവാക്കളെയും ഡയറക്ട് ഏജൻറായും 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്ര സംസ്ഥാന സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റ്മാർ,വിമുക്ത ഭടൻമാര വിരമിച്ച അദ്ധ്യാപകർ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ വയസ് , യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, കാസർകോട് ഡിവിഷൻ കാസർകോട് 6711
21 എന്ന വിലാസത്തിൽ അപേക്ഷകൾ അയച്ചു തരേണ്ടതാണ്. കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് ഇൻറർവ്യൂ നടത്തേണ്ടതിനാൽ ഇൻറർവ്യൂ തിയ്യതി
അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ് .
അപേക്ഷകൾ ഓഫീസ്സിൽ ലഭിക്കേണ്ട അവസാന തിയ്യതി 05/07/2021 . കൂടുതൽ
വിവരങ്ങൾക്ക് 9809045987 എന്ന നമ്പറിൽ ബന്ധപ്പെടുക
No comments