നിയുക്ത പടന്നക്കാട്- വെളളരിക്കുണ്ട് റോഡിലെ ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എൻജിനിയർമാർ സ്ഥലം സന്ദർശിച്ചു
പരപ്പ: മലയോര മേഖലയുടെ മുഖഛായ മാറ്റുന്ന കിഫ്ബി പദ്ധതിയിൽ നിയുക്ത പടന്നക്കാട് - വെളളരിക്കുണ്ട് റോഡിൽ പണിയുന്ന ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിർമാണം ആരംഭിക്കുന്നു. ടെൻഡർ നടപടിയുടെ മുന്നോടിയായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എൻജിനിയർമാർ സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, കോടോം-ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ ബിന്ദു രാമകൃഷ്ണൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ടി.വി.ജയചന്ദ്രൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ.രാജപ്പൻ എന്നിവർ സംബന്ധിച്ചു.
No comments