Breaking News

ഭക്ഷണ കിറ്റ് വിതരണം ചെയ്ത് മാലോം വള്ളിക്കടവിലെ ജാഗ്രത സമതി


കോവിട് കാലത്ത് വേറിട്ട പ്രവർത്തനങ്ങളുമായി ബളാൽ പഞ്ചായത്ത്‌ ജാഗ്രത സമതി. ഇതിനോടകം വാർഡിലെ എഴുപതോളം വീടുകളിൽ സമ്പൂർണ ഭക്ഷണ കിറ്റ് എത്തിച്ചു നൽകി. ഇന്ന് മാത്രം അര ലക്ഷം രൂപ യുടെ കിറ്റ് അർഹരായവരുടെ വീടുകളിൽ എത്തിച്ചു നൽകി. സുമനസുകളുടെ സഹായത്തോടെ നടത്തുന്ന ഭക്ഷണ കിറ്റ് വിതരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പതിനൊന്നാം വാർഡ്‌ മെമ്പർ ജെസ്സി ചാക്കോ വിതരണോത്ഘാടനം നിർവഹിച്ചു.സഹായിക്കാൻ സുമനസുകളെ കണ്ടെത്തിയതുo സമ്പൂർണ ഭക്ഷ്യ കിറ്റ് എന്ന ആശയം മുന്നോട്ട് വെച്ചതും യൂത്ത് വോളന്റീയർ ഗിരീഷ് വട്ടക്കാടിനെ ജാഗ്രത സമതി പ്രത്യേകo അഭിനന്ദിച്ചു. കോവിട് വാർ റൂം അംഗം ഡാർലിൻ ജോർജ് കടവൻ, മാഷ് ടീം അംഗം റീത്താമ്മ ടീച്ചർ എന്നിവരും, ജാഗ്രത സമതി അംഗങ്ങൾ ആയ ജോയ് പെണ്ടാനത്‌,ജോമോൻ പിണക്കാട്ട് പറമ്പിൽ, അമൽ പാറത്താൽ, ഷിജോ തെങ്ങും തൊട്ടo, സുബിത് ചെമ്പകശേരി, വിനീത് ചക്കാല, മിനി ടോമി, ഷാജൻ വള്ളിക്കടവ്, റോസിലി, അജിത ടീച്ചർ, ആശ വർക്കർ സരസ്വതി എന്നിവരും പങ്കെടുത്തു.

No comments