ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിന്തളത്തു വെച്ച് ശ്യാമ പ്രസാദ് മുഖർജി അനുസ്മരണ യോഗം നടന്നു
ബിജെപി രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ജന സംഘം സ്ഥാപക അധ്യക്ഷൻ dr. ശ്യാമ പ്രസാദ് മുഖർജി യുടെ അനുസ്മരണ പരിപാടിയുടെ ഭാഗമായി ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി കരിന്തളത്തു വെച്ച് അനുസ്മരണ യോഗം നടന്നു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി. സി. പത്മനാഭന്റെ ആദ്ധ്യക്ഷതയിൽ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ യോഗം ഉത്ഘാടനം നിർവഹിച്ചു. 370 വകുപ്പ് ദേശിയ ഐക്യത്തിനു ഭിഷണിയായതിനാൽ വകുപ്പ് പിൻവലിക്കുക എന്നത് മുഖർജിയുടെ സ്വപ്നം ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു.ചടങ്ങിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബു പുതുക്കുന്ന്, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ, ബാലകൃഷ്ണൻ. വി, കിരൺ കുമാർ, നിധീഷ്, കുമാരൻ.വി, രവി പരപ്പ എന്നിവർ സംസാരിച്ചു
No comments