Breaking News

പരപ്പ പ്രിയദർശനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ജനറൽബോഡി യോഗം പരപ്പ ഇന്ദിരാഭവനിൽ വച്ച് ചേർന്നു

 


പരപ്പ പ്രിയദർശനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ജനറൽബോഡി യോഗം പരപ്പ ഇന്ദിരാഭവനിൽ വച്ച് ചേർന്നു.യോഗത്തിൽ ഫോറം പ്രസിഡന്റ്‌ ബാബു വീട്ടിയടി അധ്യക്ഷം വഹിച്ചു.കോവിഡ് മഹാമാരിക്കാലത്തു സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഫോറം പ്രവർത്തകരെ യോഗത്തിൽ അനുമോദിച്ചു.മതേതരത്വവും ജനാധിപത്യവും സാമൂഹ്യനന്മയും ഉന്നം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ യോഗത്തിൽ തീരുമാനിച്ചു.ഫോറം പ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ്‌ സമ്മാനിച്ച ടി ഷർട്ട്‌ യോഗത്തിൽ വിതരണം ചെയ്തു.ഫോറത്തിന്റെ പുതിയ ഭാരവാഹികളായി സിജോ പി. ജോസഫ് (പ്രസിഡന്റ്‌ ), ബിനു ക്ലായ്ക്കോട്, ശരത് ചന്ദ്രൻ (വൈസ് പ്രസിഡണ്ട്‌ ), അനൂപ് പാലങ്കി (ജനറൽ സെക്രട്ടറി)പ്രശാന്ത് യാദവ് (സെക്രട്ടറി)അരുൺ തോമസ് (ട്രഷറർ)എന്നിവരെ തെരെഞ്ഞെടുത്തു.

No comments