Breaking News

ജില്ലയിലെ പൊതുജലാശയങ്ങളിൽ കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം


പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന പൊതുജലാശയങ്ങളിൽ കാർപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉൽഘാടനം കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ പുലിയന്നൂർ കടവിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വൽസലൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.പി. ശോഭന അധ്യക്ഷത വഹിച്ചു. പൊതുജലാശയങ്ങളിൽ അന്യം നിന്നുപോകുന്ന കാർപ്പ് മത്സ്യങ്ങളെ തിരിച്ചുകൊണ്ടുവരാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പടന്ന, വലിയപറമ്പ, ചെമ്മനാട്, കുമ്പള തുടങ്ങിയ പഞ്ചായത്തുകളിലെ തുറന്ന ജലാശയത്തിൽ കാരച്ചെമ്മീൻ മത്സ്യവിത്തും നിക്ഷേപിക്കും. ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ പോൾ. എം.എഫ് സ്വാഗതവും പ്രൊജക്ട് കോ-ഓർഡിനേറ്റർ ആതിര. ഐ.പി നന്ദിയും പറഞ്ഞു.

No comments