Breaking News

ഗ്രാമീണ വനിതകൾക്ക് കരുതലും വഴികാട്ടിയുമായി മഹിളാ ശക്തി കേന്ദ്രയുടെ പ്രവർത്തനം ജില്ലയിൽ സജീവം


കാസർകോട്: ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 4 ന് കാസറഗോഡ് ജില്ലയിൽ  മഹിളാ ശക്തി കേന്ദ്രയുടെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെ കീഴിലാണ് മഹിളാ ശക്തി കേന്ദ്ര പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ 1 വുമൺ വെൽഫയർ ഓഫീസർ, 2 ജില്ലാ കോഡിനേറ്റർ മാരെയും ആണ് ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുള്ളത്.


ഗ്രാമീണ വനിതകള്‍ക്ക് ബോധവൽക്കരണം, പരിശീലനം, ആര്‍ജ്ജവത്വ രൂപീകരണം എന്നിവ നല്‍കി ശാക്തീകരിക്കുക എന്നത് പദ്ധതിയുടെ

 പ്രധാന ലക്ഷ്യമാണ്. ജില്ലാതല കമ്മിറ്റിയാണ് മഹിളാ ശക്തി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍, സ്‌കീമുകള്‍, നിയമങ്ങള്‍ എന്നിവയെ സംബന്ധിച്ച് ഗ്രാമീണ സ്ത്രീകളെ ബോധവത്ക്കരിക്കുകയും അവര്‍ക്ക് ഈ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു.    സ്ത്രീകള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സേവനങ്ങൾ, നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, മോട്ടിവേഷനൽ ക്ലാസ്സുകൾ, നിയമ ക്ലാസുകൾ, കൗൺസിലിങ് സേവനങ്ങൾ, ജെൻഡർ ബേസ്ഡ് പരിപാടികൾ, സ്വയം പ്രതിരോധ പരിശീലന പരിപാടികൾ, തുടങ്ങിയ സേവനങ്ങൾ ഇതുവഴി നൽകുന്നു. നവംബർ മാസത്തിൽ ആരംഭിച്ച ഈ പദ്ധതി വഴി വിവിധ ബോധവത്കരണ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, ഏകദിന ക്യാമ്പുകൾ, ഫീൽഡ് തല സന്ദർശനങ്ങൾ, സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ, തൊഴിൽ പരിശീലനങ്ങൾ,  കൗൺസിലിംഗ്, നിയമ സഹായം, പോലീസ് സഹായം തുടങ്ങിയ സേവനങ്ങൾ ചെയ്തുവരുന്നു. ഇതുവരെയായി നേരിട്ട് 55 ഓളം പരാതികൾ ലഭിക്കുകയും അവ പരിഹിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, വനിതാ ശിശു വികസന വകുപ്പ് പുതുതായി ആവിഷ്കരിച്ച കാതോർത്ത് ഓൺലൈൻ പോർട്ടൽ വഴി 32 കേസുകൾ ലഭിക്കുകയും ഇവയ്ക്ക് വേണ്ട സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു എന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ കവിതറാണി രഞ്ജിത്ത് പറഞ്ഞു.

മഹിളാ ശക്തി കേന്ദ്ര ഹെൽപ്പ് ലൈൻ നമ്പർ 9400088166.

ഇമെയിൽ ഐഡി:mskkasaragod@gmail.com

No comments